മാനന്തവാടി താലൂക്കിലെ പ്ലസ് വണ്‍, ഡിഗ്രി, പിജി പ്രവേശനം നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിര്രാം. അപേക്ഷകര്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയവരും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികരിക്കാത്തവരുമായിരിക്കണം. മറ്റ് ജില്ലകളില്‍ പ്രവേശം നേടിയവര്‍ക്കും താമസസ്ഥലത്തു നിന്നും ദൂരെയുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷയോടൊപ്പം എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം ജൂലൈ 25 നകം മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍- 04935 240210, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് – 9496070376, മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070377, തവിഞ്ഞാല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070378, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070379, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070375

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍