മഴ അളവറിയാന്‍ ഇരുനൂറിലധികം മഴമാപിനികള്‍; രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് വയനാട് ജില്ലയില്‍

കാലവര്‍ഷ പെയ്ത്തില്‍ ജില്ലയില്‍ എത്ര മഴ ലഭിച്ചു എന്നറിഞ്ഞത് മഴമാപിനികളിലൂടെയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് മഴമാപിനികള്‍ മുഖേന മഴയുടെ വിവരശേഖരണം നടത്തുന്നത്. കളക്ടറേറ്റിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറിലധികം മഴ മാപിനികളാണ് സ്ഥാപിച്ചത്. ഒരു പ്രദേശത്ത് നിശ്ചിത സമയത്തിനകം ലഭിച്ച മഴ അളക്കുകയാണ് മഴമാപിനിയുടെ ലക്ഷ്യം. ജില്ലയുടെ വ്യത്യസ്ത ഭൂഘടന അനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാ സ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകള്‍ നല്‍കാനാകും. മഴമാപിനിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ജില്ലയില്‍ ഡിഎം സ്യൂട്ട് എന്ന പേരില്‍ വെബ്‌സൈറ്റും ആപ്പും തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണിത്. മഴമാപിനികള്‍ രേഖപ്പടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴ മാപ്പ് ക്രമീകരിക്കാനാകും. ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് റെഡ്, ഓറഞ്ച്, യെല്ലോ, അലര്‍ട്ടുകള്‍ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാനാന്‍ സാധിക്കും. മേപ്പാടി, ബ്രഹ്‌മഗിരി, കമ്പമല്ല, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി ഉള്‍പ്പെടെയുള്ള ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലും കുറഞ്ഞ അളവ് മഴ ലഭിക്കുന്ന മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളിലും മഴമാപിനികളിലൂടെ നിരീക്ഷണം നടത്തുന്നുണ്ട്. 600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബല പ്രദേശമായി കണക്കാക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ മുന്നആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റ് ചെയര്‍പോഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *