ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ പായയും, ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ
ഫാ. ഡേവിഡ് ആലിങ്കൽ, സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ്, ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി .എഫ്., മലങ്കര യൂണിറ്റ് സിഡിഒ സാബു പി.വി, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







