ഹൃദയാഘാതത്തിന്റെ ആദ്യ അടയാളം നെഞ്ചുവേദനയല്ല, ലക്ഷണങ്ങള്‍ മനസിലാക്കാം!

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്തിലെ മരണനിരക്ക് കണക്കാക്കുമ്പോൾ അതിൽ കൂടുതലും സംഭവിച്ചിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2020ൽ ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ സമർപ്പിച്ച കണക്കുകൾ പറയുന്നത് മുപ്പത് മുതൽ അറുപത് വയസുവരെ പ്രായമുള്ള ആളുകളിൽ 19, 238 പേരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയസംബന്ധമായ അസുഖം മൂലമാണെന്നാണ്. 2021 ആയപ്പോൾ 18നും 30നും ഇടയിൽ 2,541പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചതെന്ന് ഈ റിപ്പോർട്ട് പറയുന്നു.
നെഞ്ച്‌വേദനയെ തുടർന്ന് ഒരാൾ പെട്ടെന്ന് തളർന്ന് വീഴുന്നതല്ല ഹൃദയാഘാതത്തിന്റെ ലക്ഷണമെന്നാണ് രാജ്‌കോട്ടിലെ എച്ച്‌സിജി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ ദിനേശ് രാജ് ഹൃദയാഘാതത്തിന്റെ ആദ്യത്തെ ലക്ഷണത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ദഹനക്കേട്, പേശിയിൽ ഉണ്ടാകുന്ന പിരിമുറുക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് ഡോക്ടർ പറയുന്നു. അതിനാൽ തന്നെ ആദ്യത്തെ അടയാളങ്ങൾ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

കൂടുതല്‍ ആളുകളിലും ആദ്യം ഉണ്ടാകുന്നത് നെഞ്ചിനുണ്ടാകുന്ന ബുദ്ധിമുട്ടാണെന്ന് ഡോ ദിനേശ് പറയുന്നു. എന്നാൽ ഇത് വളരെ തീവ്രമായ വേദനയായിരിക്കില്ല. നിങ്ങളുടെ നെഞ്ചിലൊരു ആന ഇരിക്കുന്ന പോലെയുള്ള ഭാരം, അല്ലെങ്കിൽ അമിതമായ സമ്മർദമാകും അനുഭവപ്പെടുക, നെഞ്ചിന് നടുക്കായി എന്തോ നിറഞ്ഞപോലത്തെ അവസ്ഥ, വന്നുംപോയും നിൽക്കുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുക. ഹൃദയാഘാതം നെഞ്ചിനെ മാത്രമേ ബാധിക്കുകയുള്ളു എന്നതും തെറ്റിദ്ധാരണയാണ്.

ശരീരത്തിന്റെ പല ഭാഗത്തായി ഈ വേദന ഉയർന്നു വരാം. ഇതിന് കാരണം നാഡികൾ പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ്. ഇടത് കൈയിലുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് രണ്ട് കൈകളിലും ഉണ്ടാകാം. താടിയെല്ലിലും കഴുത്തിലും ഉണ്ടാകുന്ന വേദന പലപ്പോഴും പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിക്കാം. ശരീരത്തിന് പിൻഭാഗത്തായി ഷോൾഡർ ബ്ലേഡുകൾക്കിടയിൽ വേദന ഉണ്ടാകാമെന്നും ഡോക്ടർ വിശദീകരിക്കുന്നു.

ഇനിയാണ് നിശബ്ദമായ ലക്ഷണങ്ങളെ കുറിച്ച് ഡോക്ടർ പറയുന്നത്. സ്ത്രീകൾ, മുതിർന്ന ആളുകൾ, പ്രമേഹരോഗികൾ എന്നിവരിലാണ് അസാധാരണമായ ചില ലക്ഷണങ്ങൾ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ആദ്യത്തെ അടയാളം വേദനയായിരിക്കില്ല. പെട്ടെന്നുള്ള അമിതമായ ക്ഷീണമാകും ഇവരിലുണ്ടാകുക. വെറുതെ നിന്നാലും ഒരു മാരത്തോണിൽ പങ്കെടുത്ത തോന്നലാകും അനുഭവപ്പെടുക.

ശാരീരികമായി ഒരു പ്രവർത്തനവും ചെയ്യാതെ ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഛർദി അല്ലെങ്കിൽ വിയർപ്പ് എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. മിക്കവാറും അവസാനത്തെ ലക്ഷണത്തെ ഫ്‌ളൂ അല്ലെങ്കിൽ ഭക്ഷ്യവിഷബാധയായി തെറ്റിദ്ധരിക്കാം. അരക്കെട്ടിന് മുകളിലായും അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് പെട്ടെന്ന് അനുഭവപ്പെട്ടാലും അത് ഇല്ലാതാകുന്നത് വരെ കാത്തിരിക്കാൻ നിൽക്കരുതെന്നും ഡോ ദിനേശ് ഓർമിപ്പിക്കുന്നു

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.