പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.

2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് ‘മുണ്ടേരി തിങ്ങ്‌സ്’ എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി. എന്നാല്‍, യദുവിന് അന്ന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ 2026 മാർച്ചിൽ കുറ്റകൃത്യം ആവര്‍ത്തിക്കുകയും ഇയാള്‍ക്കെതിരെ പരാതി ലഭിക്കുകയുമായിരുന്നു. മറ്റു രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ അക്കൗണ്ടുകള്‍ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സി.ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

യാത്രക്കാരുടെ ശ്രദ്ധക്ക്; ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം : ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ

നിധി ആപ്കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 27ന്

ആഹാരത്തിലൂടെ ആരോഗ്യം: പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു.

ആഹാരത്തിലൂടെ ആരോഗ്യം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും കുടുംബശ്രീ മിഷന്റെയും പനമരം സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ പോഷകാഹാര ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ടി

മീനങ്ങാടിയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

മീനങ്ങാടി: ലോറിയുടെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവാക്കള്‍ക്ക് ലഹരി നല്‍കിയകോട്ടത്തറ, മാടക്കുന്ന്, തുമ്പിയാം കുഴിയില്‍ വീട്ടില്‍, അമല്‍ ജോസ്(24)നെയാണ്

എം.ഡി.എം.എയും കഞ്ചാവുമായി റിസോര്‍ട്ട് നടത്തിപ്പുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.