മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ് ബാങ്കിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റർ സജന സജീവൻ അവയവദാന സമ്മതപത്രം സമർപ്പിക്കും. ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് ഏറ്റുവാങ്ങും. 28ന് രാവിലെ 10 മണിക്ക് രക്തദാന വരാ ചരണത്തിന്റെ ഉദ്ഘാടനം കവി ടി.കെ.ഹാരിസ് നിർവഹിക്കും. യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിക്കും. നാൽപതാം വെള്ളി മുതൽ (27/3) ഈസ്റ്റർ (5/4) വരെ ഉള്ള ദിവസങ്ങളിൽ വയനാട്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി വൈദികർ,യൂത്ത് അസോസിയേഷൻ പ്രവർത്തകർ,സൺഡേ സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ രക്തദാനം നിർവഹിക്കും.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







