മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. എം പത്രോസ് അധ്യക്ഷത വഹിച്ചു. ഹൈമാവതി ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സിഡിഒ സാബു പി.വി.,ജയശ്രീ,ദുർഗ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







