രാത്രിയിൽ ഉറങ്ങാതിരുന്ന് ഫോൺ നോക്കുന്നുണ്ടോ! ആയുർദൈർഘ്യത്തെ ബാധിക്കും

അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനമാണ് രാത്രിയിൽ ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഉറക്കം കുറയുന്നത് ആയുർദൈർഘ്യം ചുരുങ്ങാൻ വഴിവെയ്ക്കും. 2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് സർവേ നടത്തിയത്.
പഠനം പറയുന്നത് നന്നായി ഉറങ്ങുന്നവരിൽ ആയുസ് വർധിക്കുമെന്നാണ് ഉറക്കം കുറയുന്നവരിൽ നേരെ തിരിച്ചും. ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയാൽ ഏറ്റവും പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണ്. ഇതിനൊപ്പം തന്നെ മറ്റ് ചില ഘടകങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കമെന്നിവയാണ് അവയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇനി മറ്റൊരു പ്രധാനകാര്യം ഉറക്കത്തേക്കാൾ ആയുർദൈർഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് പുകവലിയാണ്. ആരോഗ്യവും ഉറക്കവുമായി ബന്ധമുണ്ടെന്ന് മുൻപ് തന്നെ മനസിലാക്കിയിട്ടുള്ളതാണ്. എന്നാൽ ആയുസും ഉറക്കവും തമ്മിലുള്ള ആഴമുള്ള ബന്ധം വ്യക്തമായ ആദ്യ പഠനമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നതാണ് കണക്ക്.

ഹൃദയാരോഗ്യം, പ്രതിരോധശേഷി, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ആയുർദൈർഘ്യത്തെ സ്വാധീനിക്കും. ഭക്ഷണവും വ്യായാമവും ഉറക്കവും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യവും മികച്ച ഉറക്കം മൂലം മെച്ചപ്പെടും. ഇതും നിങ്ങൾ എത്രകാലം ജീവിക്കുമെന്നത് നിശ്ചയിക്കും.
ഉറക്കത്തിന് മുമ്പ് വയറുനിറയെ വെള്ളം കുടിക്കരുത്. അത്താഴം കഴിക്കുന്നത് തന്നെ ഉറക്കത്തിന് രണ്ട് മണിക്കൂർ മുമ്പായിരിക്കണം. ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്, ഇവ രാത്രി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും, ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക. പ്രധാനകാര്യങ്ങളിലൊന്ന് ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ഉപയോഗം അവസാനിപ്പിക്കുക എന്നതാണ്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.