നിപ രോഗബാധ: വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം

മലപ്പുറം ജില്ലയിൽ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ്. ജില്ലയിലെ പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. പല സ്ഥലങ്ങളിലും കൈകൾ കൊണ്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാണം. ലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി ഉണക്കുകയും മുറികൾ അണുനാശിനി ഉപയോഗിച്ച് കഴുകുകയും ചെയ്യണം.

പക്ഷി -മൃഗാദികളുടെ കടിയേറ്റതും നിലത്ത് വീണ പഴങ്ങളും കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച പാത്രങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കരുത്.
മുൻവർഷം ജില്ലയിലെ നൂൽപ്പുഴ മാതമംഗലം, മാനന്തവാടി പഴശ്ശി പാർക്ക്‌ എന്നിവിടങ്ങളിൽ നിന്ന് വവ്വാലുകളിൽ ആന്റിബഡി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സഹായങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം

തൊഴില്‍ മേള സംഘടിപ്പിച്ചു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍

ജില്ലാതല ബാങ്കിങ് അവലോകനം യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഡിസംബര്‍ 22) രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗേറ്റ്മാന്‍ നിയമനം

ഇന്ത്യന്‍ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ എന്‍ജിനീയറിങ്, ട്രാഫിക് വകുപ്പിലെ ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ കരാറടിസ്ഥാനത്തില്‍ ഗേറ്റ്മാനെ നിയമിക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസിന് താഴെ പ്രായവും 15 വര്‍ഷത്തെ സേവനത്തിന്

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത് പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. Facebook Twitter WhatsApp

സ്വർണവില 2026 ഡിസംബറില്‍ എത്രയാകും? പ്രവചനവുമായി ഗോള്‍ഡ്മാന്‍; ക്രൂഡ് ഓയില്‍ വില 60 ഡോളറിന് താഴേക്ക്

വരും വർഷവും സ്വർണ വിലയില്‍ മുന്നേറ്റം പ്രവചിച്ച് ഗോൾഡ്മാൻ സാക്സ്. 2026 ഡിസംബറോടെ സ്വർണവില 14 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4900 ഡോളറിലെത്തുമെന്നാണ് പ്രവചനം. സ്വകാര്യ നിക്ഷേപകരിലേക്ക് വൈവിധ്യവൽക്കരണം വ്യാപിക്കുന്നത് മൂലം ഇതിനേക്കാൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.