കൽപ്പറ്റ
സമസ്ത 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിച്ച് നൽകുന്ന 100 വീടുകളിൽ ജില്ലയിൽ അനുവദിച്ച വീട് മുഅല്ലിമിന് സമർപ്പിച്ചു. പടിഞ്ഞാറത്തറ റെയ്ഞ്ചിലെ തെങ്ങും മുണ്ടയിലാണ് 10 ലക്ഷം രൂപ ചെലവഴിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ വീട് നിർമിച്ചത്. 100 വീടുകളാണ് സംസ്ഥാനത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്നത്.ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങളും സ്വാഗത സംഘം വർക്കിംഗ് കൺവീനർ ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളും ചേർന്ന് താക്കോൽ ദാനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. സെൻട്രൽ കൗൺസിൽ അംഗം ഹാരിസ് ബാഖവി കമ്പളക്കാട് ആമുഖ ഭാഷണം നടത്തി.
മഹല്ല് പ്രസിഡണ്ട് എ.സി പോക്കു, സി.കെ അമ്മത് ഹാജി , എ .സി മമ്മൂട്ടി, ഉസ്മാൻ മൗലവി തുടങ്ങിയവർ സംബ ന്ധിച്ചു.

Wake Up Vacations കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു
വയനാട് ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ടൂർ കമ്പനിയായ Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു. ഓട്ടോ–ഇന്റഗ്രേറ്റഡ് സംവിധാനങ്ങളിലൂടെ മികച്ച ടൂർ പാക്കേജുകളും, ടിക്കറ്റിംഗ്, വിസാ







