സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം, പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ സംഘടനാ പ്രതിനിധികൾ കടുത്ത എതിർപ്പ് അറിയിച്ചു.

പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രാഥമിക ചർച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സർക്കാർ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമെങ്കിൽ തുടർ ചർച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ശമ്പള പരിഷ്കരണ കമ്മീഷനും ഭരണ പരിഷ്കരണ കമ്മീഷനും ആഴ്ചയിൽ അഞ്ച് ദിവസത്തെ അവധി നിർദ്ദേശം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു.

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ

ടെന്‍ഡര്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക്/ ഐടി അറ്റന്റന്‍സ് റെക്കോര്‍ഡിങ് സിസ്റ്റം സ്ഥാപിക്കുന്നതിന് സ്ഥപനങ്ങള്‍/ വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിനകം സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ,

പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കം

മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഗണപതി ഹോമവും കൊടിയേറ്റവും ബ്രഹ്മശ്രീ പെരുകമന ശ്രീ ശങ്കർ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം മഠയനച്ചൻ ശ്രീ ശങ്കരൻ ക്ഷേത്രം പ്രസിഡണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.