സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല-സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. 17-ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ ഹൈകോടതി അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സ്ത്രീകളുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരാനും പ്രസവിക്കാനും നിർബന്ധിക്കാൻ കോടതിക്ക് പോലും അനുവാദമില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്.വ്യക്തികളുടെ പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുക്കുന്ന വിധിയാണിത്. ജസ്റ്റിസ് ബി. വി നാഗരത്ന അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഗർഭഛിദ്രത്തിന് അനുമതി നൽകാതിരുന്ന ബോംബെ ഹൈകോടതി കുഞ്ഞിനെ ദത്തുനൽകാമെന്നും നിർദേശിച്ചിരുന്നു. ആൺസുഹൃത്തുമായുള്ള ബന്ധത്തിലാണ് പെൺകുട്ടി ഗർഭിണിയാവുന്നത്. നിലവിൽ 18 വയസ്സുള്ള പെൺകുട്ടി ഗർഭാവസ്ഥയുമായി മുന്നോട്ട് പോകുന്നത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അവിവാഹിതയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ സമൂഹത്തിൽ നിന്നുണ്ടാകുന്ന കുറ്റപ്പെടുത്തലുകൾ ഗുരുതര മാനസിക ആഘാതത്തിന് കാരണമാകുമെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. വൈകിയ ഘട്ടത്തിലാണ് തീരുമാനമെടുക്കുന്നത് എങ്കിൽ പോലും വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. ആത്യന്തികമായി അമ്മ കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ല. അമ്മയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകണം. ഗർഭം പൂർത്തിയാക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ല എന്നും സുപ്രീം കോടതി പറഞ്ഞു. ആരുടെ താൽപ്പര്യമാണ് നമ്മൾ നോക്കുന്നത്? ഗർഭസ്ഥ ശിശുവിന്റെയോ പ്രസവിക്കുന്ന അമ്മയുടെയോ?” ചിലപ്പോൾ ഗർഭഛിദ്രം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സമയമെടുക്കും. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് അനുശാസിച്ചിരിക്കുന്നതിലും അപ്പുറം ഗർഭഛിദ്രം നടക്കുന്ന നിരവധി കേസുകളുണ്ട്. ഞങ്ങൾ ചെയ്യില്ലെന്ന് ഡോക്ടർമാർ പറയുന്നു. പിന്നെ അവർ എവിടേക്ക് പോകും? വ്യാജ ഡോക്‌ടർമാരുടെ അടുത്തേക്കോ”- എന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം ഗർഭിണിയായ സ്ത്രീക്ക് 20 ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ അനുവദിക്കുന്നു. 24 ആഴ്‌ച വരെ, അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടോ എന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡുമായി കൂടിയാലോചിക്കേണ്ടതുണ്ട്. 24 ആഴ്ചയ്ക്ക് ശേഷം കോടതിക്ക് മാത്രമേ അനുമതി നൽകാൻ കഴിയൂ.

രാജ്യതലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാണാതായത് 509 സ്ത്രീകളെയും 191 കുട്ടികളേയും; ഞെട്ടിക്കുന്ന പൊലീസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. രണ്ടാഴ്ചയ്ക്കിടെ 807 പേരെയാണ് കാണാതായതെന്ന് പൊലീസ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു- 509 പേർ. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലെ

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.