രാജ്യതലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാണാതായത് 509 സ്ത്രീകളെയും 191 കുട്ടികളേയും; ഞെട്ടിക്കുന്ന പൊലീസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. രണ്ടാഴ്ചയ്ക്കിടെ 807 പേരെയാണ് കാണാതായതെന്ന് പൊലീസ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു- 509 പേർ. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 54 പേരെ വീതമാണ് കാണാതായിരിക്കുന്നത്. 807 പേരിൽ 298 പേരാണ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്ത 191 പേരെ കാണാതായപ്പോൾ 616 പേരാണ് മുതിർന്നവർ. ഒരു ദിവസം ശരാശരി 13 കുട്ടികളെ വീതമാണ് കാണാതായിരിക്കുന്നത്. കാണാതായ പ്രായപൂർത്തിയാകാത്തവരിൽ 146 പേരും പെൺകുട്ടികളാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം.
എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 13 കുട്ടികളെ കാണാതായി. ഇവരിൽ മൂന്ന് ആൺകുട്ടികളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കാണാതായ പ്രായപൂർത്തിയാകാത്തവരിൽ 169 പേരും 12-18 വയസ് പ്രായമുള്ളവരാണ്. ഇതിൽ 138 പേരും പെൺകുട്ടികളും 31 ആൺകുട്ടികളുമാണെന്നും ഇവരിൽ 29 പെൺകുട്ടികളെയും 19 ആൺകുട്ടികളേയും പിന്നീട് കണ്ടെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായ 616 പ്രായപൂർത്തിയായവരിൽ 363 പേരും സ്ത്രീകളാണ്. 253 പേരാണ് പുരുഷന്മാർ. ഇവരിൽ 90 പുരുഷന്മാരെയും 91 സ്ത്രീകളേയും പൊലീസിന് കണ്ടെത്താനായെങ്കിലും ബാക്കി 435 പേർ ഇപ്പോഴും കാണാമറയത്താണ്. രണ്ടാഴ്ചയ്ക്കിടെ കാണാതായവരിൽ ഇതുവരെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 235 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. 572 പേരെ കണ്ടെത്താനുണ്ട്.2025ൽ മാത്രം കാണാതായത് 24,508 പേർ 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 24,508 പേരെയാണ് ഡൽഹിയിൽ നിന്നും കാണാതായത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാർഥ്യം. ഇതിൽ 60 ശതമാനവും (14,870 പേർ) സ്ത്രീകളാണ്. ബാക്കി 9,638 പേരാണ് പുരുഷന്മാർ. ഇതിൽ 15,421 പേരെ കണ്ടുപിടിക്കാനായെങ്കിലും 9,087 പേർ ഇപ്പോഴും എവിടെയാണെന്ന് വിവരമില്ല. 2016 മുതൽ 2026 വരെയുള്ള ഒരു ദശാബ്ദക്കാലത്തെ കണക്കെടുക്കുമ്പോൾ‌ കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിൽ ആകെ 2,32,737 പേരെയാണ് കാണാതായതെന്ന് പൊലീസ് കണക്കിൽ പറയുന്നു. ഇതിൽ 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോൾ 52,000 പേരെക്കുറിച്ച് അറിവില്ല. 14,870 സ്ത്രീകളെ കാണാതായ 2025 ആണ് ഒരു പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ പേരെ കാണാതായ വർഷം.

രാജ്യതലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാണാതായത് 509 സ്ത്രീകളെയും 191 കുട്ടികളേയും; ഞെട്ടിക്കുന്ന പൊലീസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. രണ്ടാഴ്ചയ്ക്കിടെ 807 പേരെയാണ് കാണാതായതെന്ന് പൊലീസ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു- 509 പേർ. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലെ

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.