സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് വെല്‍ബിങ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എമേര്‍ജിങ് ട്രെന്‍ഡ്സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചേസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18 നും 40 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് ദേശിയ സെമിനാറില്‍ പങ്കെടുക്കാം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കാണ് മുന്‍ഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹം, ബയോഡേറ്റ എന്നിവ ലഭ്യമാക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 18 നകം ബയോഡേറ്റ, ഫോട്ടോ എന്നിവ ksycyouthseminar@gmail.com ലോ, സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 വിലാസത്തില്‍ തപാലായോ, നേരിട്ടോ അപേക്ഷ നല്‍കണം. ഫോണ്‍- 8086987262, 0471-2308630.

ടെന്‍ഡര്‍ ക്ഷണിച്ചു.
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook







