കൽപ്പറ്റ: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൻ ആചരിച്ച മുഅല്ലിം ഡേ കാംപയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ സമാപ്തിയിലേക്ക് . ഈ മാസം ഏഴിനായിരുന്നു മഹല്ല് മദ്റസാ തലങ്ങളിൽ മുഅല്ലിം ഡേ ദിനാചരണം കൊണ്ടാടിയത്. സിയാറത്ത് , ഉദ്ബോധനം, ആദരവ്, ദുആസദസ്സ് എന്നീ പരിപാടികളാണ് ജില്ലയിലെ മുന്നൂറോളം മദ്റസകളിൽ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയത്. സെൻട്രൽ കൗൺ സിലിൻ്റെ മുഅല്ലിം ക്ഷേമ നിധിയിലേക്കുള്ള ഫണ്ട് സമാഹരണവും മഹല്ല് , മദ്റസാ തലങ്ങളിൽ നടന്നു. ലക്ഷത്തിലധികം വരുന്ന മുഅല്ലിംകളിൽ നിന്ന് അർഹരായവർക്കുള്ള പെൻഷൻ, ഗ്രാറ്റുവിറ്റി, ചികിത്സാ സഹായം ഭവന നിർമാണം, സർവീസ് ആനുകൂല്യങ്ങൾ എന്നിവക്കാണ് ഫണ്ട് സമാഹരണം . ജില്ലാ കമ്മിറ്റി പ്രത്യേകം തയ്യാർ ചെയ്ത കവർ മുഖേനയാണ് ഫണ്ട് സമാഹരണം നടത്തിയത്. മഹല്ല്, മദ്റസാ തലങ്ങളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് റെയ്ഞ്ചിലും തുടർന്ന് റെയ്ഞ്ച് കമ്മിറ്റി ജില്ലാ കമ്മിറ്റിയിലും ഫണ്ട് കൈമാറൽ നടന്നുവരികയാണ്. ജില്ലാ തലത്തിൽ ഫണ്ട് ഏറ്റുവാങ്ങൽ ഉദ്ഘാടനം കഴിഞ്ഞ ദിവസം കൽപ്പറ്റ സമസ്താലയത്തിൽ നടന്ന ചടങ്ങിൽ വെള്ളമുണ്ട റെയ്ഞ്ച് സെക്രട്ടറി എൻ.കെ സുലൈമാൻ മൗലവിയിൽ നിന്ന് സ്വീകരിച്ച് ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി റെയ്ഞ്ചുകളിൽ നിന്ന് ഏറ്റുവാങ്ങുന്നതോടെ ഈ വർഷത്തെ മുഅല്ലിം ഡേ കാംപയിന് സമാപനം കുറിക്കും. ചsങ്ങിൽ ജില്ലാ, റെയ്ഞ്ച് ഭാരവാഹികളായ അശ്റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പളക്കാട്, പി.സൈനുൽ ആബിദ് ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, മുനീർ ദാരിമി പള്ളിക്കൽ, അബ്ദുറസാഖ് ദാരിമി ബീനാച്ചി, ഇബ്റാഹിം മൗലവി പടിഞ്ഞാറത്തറ , സുബൈർ വാഫി പൊഴുതന, ശഫീഖ് ഫൈസി മേപ്പാടി, ഉസ്മാൻ ഫൈസി തരുവണ, ശിഹാബ് ഫൈസി റിപ്പൺ , വി. അബ്ദുള്ള മാലവി, നവാസ് ബാഖവി തലപ്പുഴ, കബീർ ദാരിമി മാനന്തവാടി, മുഹമ്മദലി മൗലവി പരിയാരം, എം. അബ്ദുറഹ് മാൻ ഹാജി, കെ.സി മുനീർ വാളാട് തുടങ്ങിയവർ സംബന്ധിച്ചു.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ