കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ
കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട് ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി.







