രാജ്യത്തിന്റെ 78 ാമത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ആലോചനയോഗം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പോലീസ്, എക്സൈസ്, വനംവകുപ്പ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങി 25 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. പരേഡിന്റെ ഭാഗമായുള്ള റിഹേഴ്സല്‍ ആഗസ്റ്റ് 10,12, 13 തീയ്യതികളിൽ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ മൈതാനത്ത് നടക്കും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ചുമതലകള്‍ യോഗം വിലയിരുത്തി. ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുക. എ.ഡി.എം കെ.ദേവകി, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം