സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ജില്ലാ വിമുക്തി മിഷന്റെയും, ബ്രഡ്സ്, ഡ്രീം വയനാട്, ഫെഡറൽ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകർക്കായി ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗവും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ്. ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ്.എം അധ്യക്ഷത വഹിച്ചു.
ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗവും, പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സുൽത്താൻബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ.ജോ ടുട്ടുവും കൗമാരക്കാരിലെ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വയനാട് വിമുക്തി ഡീ അഡിക്ഷൻ സെൻററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻസു കുര്യാക്കോസും ക്ലാസ് നൽകി.ഡി.ഇ. ഒ ശരത്ചന്ദ്രൻ.എ.ആർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ എ.ജെ.ഷാജി,കൽപ്പറ്റ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ പള്ളിയാലിൽ, ബത്തേരി ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോക്ടർ. ഷാജൻ നോറോണ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജിനോഷ്.പി.ആർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ വിമുക്തി മിഷൻ സുൽത്താൻബത്തേരി താലൂക്ക് കോഡിനേറ്റർ നിക്കോളാസ് ജോസ് അധ്യാപകർക്കായി പരിചയപ്പെടുത്തി. സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളും പരിപാടികളുടെ ഭാഗമായിരുന്നു.
ഡ്രീം പ്രൊജക്റ്റ് സ്റ്റേറ്റ് കോഡിനേറ്റർ അനൂപ് രാജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.