സമീപഭാവിയില്‍ തന്നെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യത. പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുന്ന കേന്ദ്രം ബജറ്റിലും ഇത് ആവര്‍ത്തിച്ചു. ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്ന ബജറ്റ് നിര്‍ദേശം ഇലക്‌ട്രിക് വാഹനമേഖലയ്ക്ക് ഉണര്‍വേകും.
കുറഞ്ഞ ചെലവില്‍ ബാറ്ററി ഉല്‍പ്പാദിക്കാന്‍ കഴിയുന്നത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ലിഥിയം, കോബാള്‍ട്ട് ഉള്‍പ്പെടെ 25 പ്രധാനപ്പെട്ട ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് ഇത്തരം ധാതുക്കളുടെ സംസ്‌കരണത്തിനും ശുദ്ധീകരണത്തിനും പ്രോത്സാഹനം നല്‍കുമെന്നും തന്ത്രപരവും പ്രധാനപ്പെട്ടതുമായ മേഖലകളില്‍ അവയുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു