ഡിജെ പാർട്ടിക്കായി ലഹരി എത്തിച്ചു; കൊച്ചിയിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ; പരിശോധനയിൽ പിടിച്ചെടുത്തത് എംഡിഎംഎയും ഹാശിഷും

കൊച്ചി നെടുമ്ബാശേരിയില്‍ സ്വകാര്യ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷും ഉള്‍പ്പെടെയുളള മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

കൊല്ലം സ്വദേശിനി സുജിമോള്‍, കലൂർ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്സൈസിൻ്റെ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് പിടി കൂടിയത്. ഇന്ന് രാവിലെ പത്തു മണി മുതലായിരുന്നു സ്വകാര്യ ഹോട്ടലില്‍ ഹാള്‍ വാടകയ്ക്കെടുത്തുളള ഡിജെ പാര്‍ട്ടി. ഡിജെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി കാറില്‍ ലഹരി മരുന്ന് കൊണ്ടു വന്നപ്പോഴാണ് മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടിയത്. ഡിജെ പാര്‍ട്ടിക്കിടയില്‍ നിന്ന് സംശയം തോന്നിയ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇവരില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി.പ്രമോദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.