ടൊയോട്ട ഇന്നോവ ഹൈ ക്രോസിന് 7 ലക്ഷം വരെ വില കുറയുമോ? ഹൈബ്രിഡ് കാറുകളുടെ ജിഎസ്ടി കുറയ്ക്കും എന്ന പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി; സാധ്യതകൾ ഇങ്ങനെ…

മുംബൈ: ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് ഏഴ് ലക്ഷം വരെ വില കുറയാന്‍ സാധ്യതയെന്ന് അഭ്യൂഹം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ് കരി നല്കിയ ചില സൂചനകളാണ് ഇത്തരം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കാരണം. പക്ഷെ ഇത് സംബന്ധിച്ച്‌ അന്തിമപ്രഖ്യാപനം വന്നിട്ടില്ല.

ഇപ്പോൾ ഹൈബ്രിഡ് കാറുകള്‍ക്ക് 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് കാറുകള്‍ക്ക് ഉള്ളത്. 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും ഉള്‍പ്പെടെയാണ് ഈ 43 ശതമാനം നികുതി. ഇലക്‌ട്രിക് വാഹനങ്ങളുടെ അത്രയും പ്രകൃതിദത്ത കാറല്ലെങ്കിലും പെട്രോള്‍ ഡീസല്‍ കാറുകളേക്കാള്‍ കുറഞ്ഞ മലിനീകരണമേ ഹൈബ്രിഡ് കാറുകള്‍ നടത്തുന്നുള്ളൂ.

ഹൈബ്രിഡ് കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറയ്‌ക്കുമെന്നാണ് നിതിന്‍ ഗാഡ് കരി നല്‍കുന് സൂചന. അങ്ങിനെയെങ്കില്‍ ഹൈബ്രിഡ് കാറുകളുടെ നികുതി 43ല്‍ നിന്നും 27 ശതമാനമായി താഴും.ടൊയോട്ട ഹൈക്രോഡ് പോലുള്ള ഹൈബ്രിഡ് കാറിന് 25 ലക്ഷം രൂപയാണ് വില. നികുതി 43ല്‍ നിന്നും 27ലേക്ക് താഴ്ന്നാല്‍ 25ന് പകരം 18 ലക്ഷമായി ഇതിന്റെ വില താഴുമെന്നാണ് കണക്കുകൂട്ടല്‍.

എന്താണ് ഹൈബ്രിഡ് വാഹനങ്ങള്‍: ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. പെട്രോള്‍ എഞ്ചിനുകളുടേയും ഇലക്‌ട്രിക് എഞ്ചിനുകളുടേയും സമ്മിശ്രരൂപമായ ഹൈബ്രിഡ് എഞ്ചിനുകളാല്‍ ആണ് ഇന്നത്തെ ഏതാണ്ട് എല്ലാ ഹൈബ്രിഡ് വാഹനങ്ങളും പ്രവർത്തിക്കുന്നത്. ഇലക്‌ട്രിക് മോട്ടോറുകള്‍ തന്നെയാണ് ഒരു ഹൈബ്രിഡ് വാഹനത്തിന്റെ പ്രധാന ഘടകം. റീച്ചാർജ്ജ് ചെയ്യപ്പെടുന്ന ബാറ്ററികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങള്‍

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിന്റെയും ഫോണുകൾ പരിശോധിക്കും

കോഴിക്കോട്: ഹണിട്രാപ് ആരോപണത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ അന്വേഷണം. ആത്മഹത്യ ചെയ്ത ദീപക്കിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദീപക്ക് ഭീഷണിക്ക് വിധേയമായോ എന്നാണ് സംശയം. ഷിംജിതയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാനാണ് പൊലീസ് നീക്കം.

468 ദിവസത്തെ കാത്തിരിപ്പിനുശേഷം റായ്പൂരില്‍ ‘സൂര്യൻ’ഉദിച്ചു, ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

ന്യൂസിലന്‍ഡിനെതിരാ രണ്ടാം ടി20യില്‍ ഇന്ത്യ ആധികാരിക ജയവുമായി പരമ്പരയില്‍ 2-0ന് മുന്നിലെത്തിയപ്പോള്‍ വിജയത്തോടൊപ്പം ഇന്ത്യക്ക് ഇരട്ടി സന്തോഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഫോമിലേക്കുള്ള മടങ്ങിവരവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ യാദവ് ഒരു അര്‍ധസെഞ്ചുറി

ഇടത് സർക്കാർ സിവിൽ സർവീസിനെ തകർത്തു: എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സർക്കാർ,കേരളത്തിലെ സർക്കാർ ജീവനത്തിന്റെ ആകർഷണിയത പൂർണ്ണമായും ഇല്ലാതാക്കിയെന്ന് എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ. ശമ്പള പരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും ലീവ് സറണ്ടർ അനിശ്ചിതമായി മാറ്റിവച്ചും ജീവനക്കാരുടെ

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.