മരുമകളിൽ നിന്ന് 15,000 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുള്ള തർക്കം; ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

നേര്യമംഗലം അഞ്ചാംമൈല്‍ ആദിവാസിഗ്രാമത്തില്‍ വീട്ടമ്മയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തിയതായി കേസ്. കരിനെല്ലിക്കല്‍ ജലജ (39) ആണ് കൊല്ലപ്പെട്ടത്.കുടുംബകലഹത്തെത്തുടർന്ന് ഇവരുടെ ഭർത്താവ് ബാലകൃഷ്ണൻ (46) ജലജയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുക്കുകയായിരുന്നുവെന്ന് അടിമാലി പോലീസ് പറഞ്ഞു. ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ അയല്‍വാസിയായ വയോധികയാണ് ജലജയെ മരിച്ചനിലയില്‍ വീടിനുള്ളില്‍ ആദ്യംകണ്ടത്. ഇവർ പ്രദേശവാസികളെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കനമുള്ള വസ്തുകൊണ്ട് തലയില്‍ അടിയേറ്റിട്ടുണ്ടെന്നും കഴുത്ത് പകുതിയോളം മുറിഞ്ഞുപോയെന്നും മനസ്സിലായി.

ഈ സമയമെല്ലാം ഭർത്താവ് ബാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നു. ജലജയുടെയും ബാലകൃഷ്ണന്റെയും രണ്ടാം വിവാഹമാണ്. ബാലകൃഷ്ണന്റെ ആദ്യ വിവാഹബന്ധത്തിലെ മകന്റെ ഭാര്യയില്‍നിന്ന് ജലജ 15,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതിനെച്ചൊല്ലി ബാലകൃഷ്ണനും ജലജയും തമ്മില്‍ പതിവായി കലഹമുണ്ടാക്കാറുണ്ടെന്നും നാട്ടുകൂട്ടത്തില്‍ ചർച്ചചെയ്തിട്ടും പ്രശ്നം പരിഹരിക്കാനായില്ലെന്നും പ്രദേശവാസികള്‍ പോലീസിനോടുപറഞ്ഞു.

ശനിയാഴ്ച രാത്രി പത്തോടെ ഇതിന്റെപേരില്‍ വീണ്ടും വഴക്കുണ്ടായെന്നും പോലീസിന് വിവരം കിട്ടി. ഇതോടെ സംശയം ബാലകൃഷ്ണനിലേക്ക് നീണ്ടു. ഇയാളോട് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍, സാഹചര്യത്തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ബാലകൃഷ്ണൻ കുറ്റം സമ്മതിച്ചു.ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി വീടിനകത്തുനിന്നും ചുറ്റിക പുറത്തുനിന്നും പോലീസ് കണ്ടെത്തി.

ഒരു ബ്ലേഡും കിട്ടിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി. ഫലം ഒരാഴ്ച കഴിഞ്ഞേ കിട്ടുകയുള്ളൂ.സംഭവത്തില്‍ കൂടുതല്‍പേരുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ അഞ്ചാംമൈലിന് താഴെയാണ് സംഭവം നടന്ന ആദിവാസി കോളനി. നടപടി പൂർത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ഇടുക്കി ഡിവൈ.എസ്.പി. ജിൻസണ്‍ മാത്യു, അടിമാലി എസ്.എച്ച്‌.ഒ. പ്രിൻസ് ജോസഫ്, എസ്.ഐ. ജിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ബാലകൃഷ്ണനെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.