പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ.ജോസ് തുറവക്കല്‍ സിഎംഐ മുഖ്യ കാര്‍മികനാകും. 6.30ന് ചെമ്മാട് കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപന ആശീര്‍വാദം, തിരുശേഷിപ്പുവണക്കം, മേളക്കാഴ്ച, ശിങ്കാരിമേളം, ആകാശ വിസ്മയം, സ്‌നേഹവിരുന്ന്.
26ന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന. 9.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍
ഫാ.ജെയ്‌സണ്‍ കുഴികണ്ടത്തില്‍ മുഖ്യകാര്‍മികനാകും. ഫാ.സജി ഇളയിടത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ജൂബിലേറിയന്‍സിന് ആദരം. രാത്രി ഏഴിന് സെന്റ് കാതറിന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ‘ഗ്രാസിയ 2026’ എന്ന പേരില്‍ സണ്‍ഡേ സ്‌കൂളും ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍.







