ചീരാൽ യൂണിറ്റിലെ ശാന്തി പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സപ്തതിയുടെ നിറവിലെത്തിയ സംഘ അംഗങ്ങളുടെ അമ്മമാരെ ആദരിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാജു ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ് ഷാജു പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു കാരുവള്ളിൽ കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. മുഖ്യസന്ദേശം നൽകി.പൈലി കൊച്ചുപുരക്കൽ, ഇ. ജെ. വർഗീസ്, വി.പി.തോമസ് എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






