കൽപ്പറ്റ:
എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ കോളേജുകളിൽ യുദ്ധവിരുദ്ധ ദിനാചാരണം നടത്തി ലോകത്തെ വീണ്ടും കോളനിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി മോദി സർക്കാരിന്റെ സാമ്രാജ്യത്വ കീഴടങ്ങലിനെതിരെ പ്രതിഷേധിച്ചു. കോളേജുകളിലും വിവിധ കേന്ദ്രങ്ങളിലും പ്രകടനവും വിദ്യാർഥി സംഗവും സംഘടിപ്പിച്ചു. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.എ സായന്ത് കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. ബത്തേരി സെന്റ് മേരീസ് കോളേജിൽ ആർ.എൽ അർച്ചിത്ത്, വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ എം.റിൻഷാദ്, കൽപ്പറ്റ എൻഎംഎസ്‌എം ഗവ. കോളേജിൽ സി.മിഥിലജ എന്നിവർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ എസ്‌എഫ്‌ഐ നടത്തിയ വിദ്യാർഥി കൂട്ടായ്‌മ

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






