കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു.
കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന സർവീസ്, തുടർന്ന് 3 മണിക്ക് വിംസ് ആശുപത്രിയിൽ നിന്ന് കൽപ്പറ്റ–മെഡിക്കൽ കോളേജ് വഴി കോഴിക്കോട് എത്തുകയും രാത്രി 9.45ന് വീണ്ടും വിംസ് ആശുപത്രിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മേപ്പാടിയിലേക്കുള്ള രാത്രിയാത്രയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് ഈ സർവീസ് വലിയ ആശ്വാസമാകും.
ഇതോടൊപ്പം കോഴിക്കോട്–മാനന്തവാടി സർവീസും ആരംഭിച്ചു. പുലർച്ചെ 4.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ആദ്യ സർവീസായതിനാൽ ജില്ലയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും.
ഫ്ലാഗ് ഓഫ് ചടങ്ങിൽ എ.ടി.ഒ. രാജേഷ്, ജനറൽ സി.ഐ. മോഹനൻ, എഡ്വിൻ അലക്സ്, മുജീബ് റഹ്മാൻ, സി. അഷറഫ്, സാഹിർ അലി എന്നിവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







