പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷൈജ മഹേഷിന് കേരള കോൺഗ്രസ്(ബി) വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പുൽപള്ളി പന്ത്രണ്ടാം വാർഡ് കേളക്കവലയിൽ കേരള കോൺഗ്രസ് ബി പാർട്ടിയുടെ പ്രതിനിധിയായാണ് ഷൈജ മഗേഷ് എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച് വിജയിച്ചത്. പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.ആർ ജയരാജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ ഭഗീരഥൻ ഷാൾ അണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെപി ശശികുമാർ ഡോക്ടർ ബെഞ്ചമിൻ ഈശോ, കെ പി ശ്രീധരൻ, സി ആർ പ്രദീപ് ,ദാമോദരൻ മാസ്റ്റർ ടി.കെ വിശ്വംഭരൻ അനിൽകുമാർ, കെ ജി അരുൺ എന്നിവർ സംസാരിച്ചു

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







