വനിതാ കമ്മീഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ 2025-ലെ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം അച്ചടി വിഭാഗത്തില്‍ നിന്നും മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ വിഭാഗത്തില്‍ നിന്നും മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം, ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.

വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ഫീച്ചര്‍, വീഡിയോ, ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമെ അയയ്ക്കാന്‍ പറ്റു. പുരസ്‌കാര ജേതാക്കള്‍ക്ക് 25,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും ലഭിക്കും.

ആര്‍.എന്‍.ഐ അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങള്‍, കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷന്‍ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത/ഫീച്ചര്‍, പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുഴുവന്‍ പേജ്, വാര്‍ത്തയുടെ നാല് പകര്‍പ്പുകള്‍, ടെലിവിഷന്‍ വാര്‍ത്തയുടെ/പരിപാടിയുടെ മുഴുവന്‍ വീഡിയോ, വാര്‍ത്തയുടെ എം.പി-4 ഫോര്‍മാറ്റ് അടങ്ങിയ പെന്‍ഡ്രൈവ്, ഫോട്ടോ അച്ചടിച്ച് വന്ന പത്രത്തിന്റെ മുഴുവന്‍ പേജ്, ഫോട്ടോയുടെ നാല് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്റര്‍/റസിഡന്റ് എഡിറ്റര്‍/എക്സിക്യൂട്ടീവ് എഡിറ്റര്‍/ചീഫ് എഡിറ്റര്‍ എന്നിവരുടെ സാക്ഷ്യപത്രത്തോടൊപ്പം ഫെബ്രുവരി ആറിനകം തപാലായി മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695004 വിലാസത്തില്‍ ലഭിക്കണം.

വൈദ്യുതി മുടങ്ങും

മാനന്തവാടി 66 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കെ.വി പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി പേര്യ, തവിഞ്ഞാല്‍, ഫീഡറുകളുടെ പരിധിയില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ

റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനാ (എന്‍.പി.എസ് -നീല, എന്‍.പി.എന്‍.എസ് -വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലൂടെയോ, സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടലിലൂടെയോ ഫെബ്രുവരി

സമൃദ്ധി കേരളം ടോപ്പ്അപ്പ് ലോണിന് അപേക്ഷിക്കാം…

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന സമൃദ്ധി കേരളം ടോപ്പ്അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വികസനം, സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10

വനിതാ കമ്മീഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ 2025-ലെ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം അച്ചടി വിഭാഗത്തില്‍ നിന്നും മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ വിഭാഗത്തില്‍ നിന്നും മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം,

ഷൈജ മഗേഷിന് സ്വീകരണം നൽകി

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷൈജ മഹേഷിന് കേരള കോൺഗ്രസ്(ബി) വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പുൽപള്ളി പന്ത്രണ്ടാം വാർഡ് കേളക്കവലയിൽ കേരള കോൺഗ്രസ് ബി പാർട്ടിയുടെ

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.