സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന സമൃദ്ധി കേരളം ടോപ്പ്അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വികസനം, സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോണ്‍/വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണായി നല്‍കും. ഗുണഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റവാര്‍ഷിക പലിശ നിരക്കിലോ, 20 ശതമാനം വരെ ഫ്രണ്ട് എന്‍ഡഡ് സബ്സിഡിയായോ (പരമാവധി രണ്ട ലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാം. വായ്പ അനുവദിച്ച് ആദ്യത്തെ രണ്ട് വര്‍ഷം സ്ട്രക്ചര്‍ഡ് മെന്ററിങ് സപ്പോര്‍ട്ട് നല്‍കും. വനിതാ സംരംഭകര്‍, ദുര്‍ബല വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങളും അപേക്ഷ നല്‍കാനും പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04935 296512, 9496596512.

വൈദ്യുതി മുടങ്ങും
മാനന്തവാടി 66 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കെ.വി പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി പേര്യ, തവിഞ്ഞാല്‍, ഫീഡറുകളുടെ പരിധിയില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ







