ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനാ (എന്‍.പി.എസ് -നീല, എന്‍.പി.എന്‍.എസ് -വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലൂടെയോ, സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടലിലൂടെയോ ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് വരെ സനല്‍കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, പുതിയ നികുതി ചീട്ടിന്റെ പകര്‍പ്പ്, വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥലം, വീട് ഇല്ലെങ്കില്‍ ആയത് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, 2009- ലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബമാണെങ്കില്‍ ആയത് കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം), മാരക അസുഖങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ -04936-255222(വൈത്തിരി), 04936-220213 (സുല്‍ത്താന്‍ ബത്തേരി), 04935-240252 (മാനന്തവാടി).

വൈദ്യുതി മുടങ്ങും
മാനന്തവാടി 66 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കെ.വി പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി പേര്യ, തവിഞ്ഞാല്‍, ഫീഡറുകളുടെ പരിധിയില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ







