പാലക്കാട് വച്ച് നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും കരസ്ഥമാക്കി കേണിച്ചിറ സ്വദേശി എലേന ദീപ്തി. കേണിച്ചിറ സ്വദേശിയായ അനിൽ വർഗ്ഗീസിൻ്റെയും പൂതാടി ഗവൺമെൻറ് യു പി സ്കൂൾ കായികാദ്ധ്യാപിക ദീപ്തിയുടേയും മകളാണ് .കൽപറ്റ കൈനാട്ടി ഷൂട്ടിംഗ് റെയിഞ്ചിൽ പോൾസൺ സാറിൻ്റെയും മനോജ് ഐസക്ക് സാറിൻ്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്. അനിയൻ സബ്ജൂനിയർ ജില്ലാ ഫുഡ്ബോൾപ്ലെയർ ജോഹാൻ അനിൽ.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







