ശ്രേയസ് മലങ്കര യൂണിറ്റിലെ ഒലിവ് സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് വൈസ് പ്രസിഡന്റ് സുപ്രഭ വിജയൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റൈഹാനത്ത് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി .എഫ്. മുഖ്യ സന്ദേശം നൽകി .എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ആദരിച്ചു.
സിഡിഒ സാബു പി.വി , ഷീജ മനു, റംല, സജ്ന എന്നിവർ സംസാരിച്ചു.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







