മുണ്ടക്കൈ, ചൂരൽമല,പുത്തുമല പ്രദേശങ്ങളിൽ കനത്ത മഴ. മുണ്ടക്കെ പുഴയിൽ മല വെള്ളപ്പാച്ചിൽ.ശക്തമായ മഴ യെത്തുടർന്ന് പുത്തുമല, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് അധികൃതർ പ്രാദേശിക അവധി പ്ര ഖ്യാപിച്ചു.കാഷ്‌മീർ ദ്വീപിൽ വെള്ളം കയറിയതിനാൽ അവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







