കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സർക്കാർ,കേരളത്തിലെ സർക്കാർ ജീവനത്തിന്റെ ആകർഷണിയത പൂർണ്ണമായും ഇല്ലാതാക്കിയെന്ന് എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ.
ശമ്പള പരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും ലീവ് സറണ്ടർ അനിശ്ചിതമായി മാറ്റിവച്ചും ജീവനക്കാരുടെ ലക്ഷം കോടി രൂപ ഈ സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടി ചേർത്തു
എൻ ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം അവസാനിപ്പിചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യഷനായി
സെക്രട്ടറി പി.ജെ ഷൈജു സ്വാഗതം പറഞ്ഞു
കെ.പി.സി സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി കെ.എ മുജീബ്,ഡി.സി സി.വൈസ് പ്രസിഡന്റ് ഷംസാദ് മരക്കാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എന്നിവർ അഭിവാദ്യമർപ്പിച്ചു.
ജില്ലാ ട്രഷറർ സീ.ജി ഷിബു നന്ദി പറഞ്ഞു








