സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി സർവജന ഗവ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അഗ്രികൾച്ചർ വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ഗാരിഫ് കാല കൃഷി “ജൈവ ബീൻസ് ” വിളവെടുപ്പ് സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു . വി എച്ച് എസ് ഇ, പ്രിൻസിപ്പൽ അമ്പിളി നാരായണൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽ സി പൗലോസ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലിഷ ടീച്ചർ, ഷാമില ജുനൈസ്, കൗൺസിലർമാരായ പ്രിയാ വിനോദ്,ഷീബ ചാക്കോ, പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിത വിഎസ്, എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മുജീബ് വി, സ്റ്റാഫ് സെക്രട്ടറി സൗമ്യ പി കുരിയൻ, അഗ്രികൾച്ചർ വെക്കേഷണൽ ടീച്ചർ ജൂവൽ മരിയ, അക്കാദമിക് ഹെഡ് ജലൂസ് കെ , അഗ്രികൾചർ അധ്യാപകൻ ഷൈജു എ ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം