മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്കൂളിൽ പുതിയതായി വാങ്ങിയ ബസ്സിന്റെ ഫ്ലാഗ് ഓഫ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് പി.ബാലൻ നിർവ്വഹിച്ചു.പി.ടി.എപ്രസിഡൻറ്
സുധീഷ് ദേവശില്പം അധ്യക്ഷതവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽറഫീക്ക്.പി.കെ സ്വാഗതമാശംസിച്ചു.
വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജസീല ളംറത്ത്,വാർഡ് മെമ്പർമാരായ ബുഷ്റ വൈശ്യൻ,നിഷമോൾ,എം.പി.ടി.എ പ്രസിഡൻ്റ് മൈമൂന,പി.ടി.എ അംഗങ്ങളായ ബുഷ്റ,ഹാജറ,സി.ടി.ഇബ്രാഹിം,
എസ്.എസ്.ജി.ചെയർമാൻ ശങ്കരൻ കുട്ടി,മുൻ പി.ടി.എ പ്രസിഡൻ്റ് ജോയ് പരിയാരത്ത്
എന്നിവർ ആശംസകൾ നേർന്നു.
അധ്യാപകർ നേതൃത്വം നൽകി.

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി
വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി







