മേപ്പാടി: പാടിവയലില്‍ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടം നടത്തിവന്നയാള്‍ പോലീസ് പിടിയിലായി. മേപ്പാടി നെടുംകരണ മില്ലൂര് സുലൈമാന്‍ (49) നെയാണ് എസ്.ഐ ജിതേഷും സംഘവും പിടികൂടിയത്. ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പൊതികളായി സൂക്ഷിച്ച 900 ഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ഫീൽഡ്‍ലെവൽ അസിസ്റ്റന്റ് നിയമനം
യൂനിസെഫ് പങ്കാളിയായി നടത്തുന്ന ഗ്രീൻ സ്കിൽസ് ഡെവലപ്മെന്റ് ഫോര്‍ ക്ലയ്മറ്റ് സസ്റ്റയിനബിലിറ്റി ഇൻ വയനാട് പ്രൊജക്ടിൽ ആറ് മാസത്തേക്ക് ഫീൽഡ്‍ലെവൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രാദേശിക യാത്രാ ചെലവ് ഉൾപ്പെടെ പ്രതിമാസം പ്രൊഫഷണൽ ഫീസായി 10,000