യൂനിസെഫ് പങ്കാളിയായി നടത്തുന്ന ഗ്രീൻ സ്കിൽസ് ഡെവലപ്മെന്റ് ഫോര്‍ ക്ലയ്മറ്റ് സസ്റ്റയിനബിലിറ്റി ഇൻ വയനാട് പ്രൊജക്ടിൽ ആറ് മാസത്തേക്ക് ഫീൽഡ്‍ലെവൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രാദേശിക യാത്രാ ചെലവ് ഉൾപ്പെടെ പ്രതിമാസം പ്രൊഫഷണൽ ഫീസായി 10,000 രൂപ നൽകും. 2025 സെപ്റ്റംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലേക്കാണ് നിയമനം.വിഎച്ച്എസ്ഇ/ഹയര്‍ സെക്കണ്ടറിയും എൻഎസ്ക്യൂഎഫും (അഗ്രികൾച്ചര്‍, ടൂറിസം സെക്ടര്‍), ഏതെങ്കിലും ബിരുദവുമാണ് യോഗ്യത. സ്വന്തമായി ഇരുചക്രവാഹനവും മുൻപരിചയവും ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എസ്എസ്കെ ജില്ലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്