വാളൽ: ദുബൈ അലി അൽ ഹുമൈദി ട്രേഡിങ്&
എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ-
ചെന്ദലോട് സെന്റർ സാന്ത്വനം തുടങ്ങിയവരുടെ സഹകരണത്തോടെ
നാസർ മാനു ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ ദുരന്തബാധിതരിൽപ്പെട്ട ഇരുപതു കുടുംബങ്ങൾക്ക് വേണ്ടിയുള്ള വീട് നിർമ്മാണ പ്രവർത്തിയുടെ കുറ്റിയടിക്കൽ കർമ്മം നടന്നു.കോട്ടത്തറ വില്ലേജിലെ വാളൽ പ്രദേശത്തെ ഒരേക്കറിൽ അധികം വരുന്ന സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്.
നാസർ മനു അധ്യക്ഷത വഹിച്ചു.ചെന്നലോട് സെൻറർ മുസ്ലിം ജമാഅത്ത് ദാറുൽ ഖൈർ കോഡിനേറ്റർ അബ്ദുല്ലത്തീഫ് അഹ്സനി,വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,
കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ്, വാർഡ് മെമ്പർ വി.ജെ. ആന്റണി,ഷരീഫ് പുത്തൻപുര,ഹാരിസ് കണ്ടിയൻ(മുസ്ലിം ലീഗ്)അബ്ദുറഹ്മാൻ ഹാജി പി.എസ്(കേരള മുസ്ലിം ജമാഅത്ത് സോൺ ട്രഷറർ)വി.എൻ. ഉണ്ണികൃഷ്ണൻ,സി.സി. തങ്കഛൻ , സി.കെ. അമീൻ, മുജീബ് റഹ്മാൻ എറണാകുളം തുടങ്ങിയവർ സംസാരിച്ചു.
T ബഷീർ മുസ്‌ല്യാർ സ്വാഗതവും,ഹുദൈഫ സഖാഫി നന്ദിയും പറഞ്ഞു..

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്