അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയ എട്ടാംക്ലാസുകാരി മരിച്ചു; സംഭവം മറച്ചുവെയ്ക്കാൻ നല്‍കിയത് 30,000 രൂപ

ഉത്തർപ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സർവകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സ്കൂളിലെ കായികാധ്യാപകനായ വിശ്വംഭർ എന്നയാളാണ് 14-കാരിയെ ബലാത്സംഗം ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളില്‍ കായികമത്സരത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.

സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് പെണ്‍കുട്ടി അന്ന് പീഡനവിവരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ബലാത്സംഗത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതോടെ പെണ്‍കുട്ടിയെ ഛത്തീസ്ഗഢിലെ ബന്ധുവീട്ടിലേക്ക് അയക്കുകയും അവിടെ ചികിത്സിക്കുകയുംചെയ്തു. ഇവിടെവെച്ചാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

നാണക്കേടാകുമെന്ന് കരുതി കുട്ടിയുടെ കുടുംബവും സംഭവത്തില്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. ഇതിനിടെ, വിവരം പുറത്തുപറയാതിരിക്കാൻ പ്രതിയായ വിശ്വംഭർ 30,000 രൂപയും കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജൂലായ് പത്താം തീയതി പിതാവ് പോലീസില്‍ പരാതി നല്‍കി. തുടർന്ന് പോക്സോ വകുപ്പകളടക്കം ചുമത്തി വിശ്വംഭറിനെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.

പ്രതിയായ വിശ്വംഭർ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതിക്കായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കൊല്‍ക്കത്തയില്‍ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തർപ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചെന്ന വാർത്തയും പുറത്തുവരുന്നത്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ ശനിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കുകയാണ്. കേസില്‍ സി.ബി.ഐ. അന്വേഷണവും തുടരുന്നുണ്ട്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.