ഗൂഗിൾ ഫോൾഡബിൾ ഫോൺ ആദ്യമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു; പിക്സൽ 9 പ്രോ ഫോൾഡ് പ്രീ ഓർഡർ ചെയ്യാൻ അവസരം ഒരുക്കി ഫ്ലിപ്കാർട്ട്: സവിശേഷതകളും വിലയും

ഗൂഗിള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ എത്തിച്ചു. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് (Google Pixel 9 Pro Fold) എന്നാണ് ഇതിന്‍റെ പേര്. ഏതൊരു കമ്ബനിയുടെയും ഏറ്റവും കനം കുറഞ്ഞതും വലിയ ഇന്നര്‍ ഡിസ്പ്ലെ ഉള്ളതുമായ ഫോള്‍ഡബിളാണ് ഇതെന്നാണ് ഗൂഗിളിന്‍റെ പ്രധാന അവകാശവാദം. ഗൂഗിളിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണാണ് ഇതെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്. മുമ്ബിറങ്ങിയ ഫസ്റ്റ് ജനറേഷന്‍ പിക്‌സല്‍ ഫോള്‍ഡ് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല.

വലിയ ഡിസ്‌പ്ലെയും കനം കുറഞ്ഞ ഡിസൈനും ഗൂഗിള്‍ എഐയുമാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന്‍റെ പ്രധാന സവിശേഷതയെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഏതൊരു ബ്രാന്‍ഡിന്‍റെയും ഇതുവരെയുള്ള ഏറ്റവും വലിയ ഫോള്‍ഡബിള്‍ ഇന്നര്‍ ഡിസ്‌പ്ലെയാണ് (8 ഇഞ്ച്) ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.3 ഇഞ്ചിന്‍റേതാണ് കവര്‍ ഡിസ്പ്ലെ. പിക്‌സല്‍ 9ന്‍റെ മറ്റ് മോഡലുകളിലെ പോലെ ടെന്‍സര്‍ ജി4 പ്രൊസസറാണ് ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡിലും വരുന്നത്.

ഗൂഗിള്‍ എഐയുടെ ഏറെ ഫീച്ചറുകള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിക്സല്‍ സ്ക്രീന്‍ഷോട്ട്‌സ്, പിക്‌സല്‍ സ്റ്റുഡിയോ, സര്‍ക്കിള്‍ ടു സെര്‍ച്ച്‌, സമ്മറൈസ്, ജെമിനി, മാജിക് എഡിറ്റര്‍, ബെസ്റ്റ് ടേക്ക്, വീഡിയോ ബൂസ്റ്റ്, ആഡ് മീ, പ്രോ കണ്‍ട്രോള്‍സ് തുടങ്ങി അനവധി എഐ ടൂളുകള്‍ ഫീച്ചറുകളുടെ പട്ടികയിലുണ്ട്. 48 എംപി വൈഡ് ആംഗിള്‍, 10.5 എംപി അള്‍ട്രാ വൈഡ്, 10.8 എംപി ടെലിഫോട്ടോ സെന്‍സര്‍ (5x ഒപ്റ്റിക്കല്‍ സൂം, 20x സൂപ്പര്‍ റെസ് സൂം) എന്നിവയാണ് ക്യാമറകള്‍. 42 എംപി ഫ്രണ്ട് ക്യാമറ ഇന്നര്‍ ഡിസ്‌പ്ലെയിലും 10 എംപി ക്യാമറ കവര്‍ സ്ക്രീനിലും ഇതിന് പുറമെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്‌ഡ് 14, വയര്‍ലെസ് ചാര്‍ജിംഗ്, 45 വാട്ട്‌സ് ചാര്‍ജിംഗ്, 4650 എംഎഎച്ച്‌ ബാറ്ററി, നാനോ സിം കാര്‍ഡ്, ഇ-സിം, 5ജി, 4ജി എല്‍ടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌പി, ജിപിഎസ്, യുഎസ്‌ബി ടൈപ്പ് സി പോര്‍ട്ട്, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ബാരോ മീറ്റര്‍, ആകി‌സിലറോ മീറ്റര്‍, ഗോറില്ല ഗ്ലാസ് വിക്‌ടസ്, ഐപിഎക്സ്8 റേറ്റിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ ഫ്ലിപ്‌കാര്‍ട്ട് വഴി ബുക്ക് ചെയ്യാനാകും. രണ്ട് നിറങ്ങളിലാണ് (Porcelain and Obsidian) ഫോണ്‍ വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ ലഭ്യമായ 16 ജിബി+256 ജിബി വേരിയന്‍റിന് 1,72,999 രൂപയാണ് വില. ഗൂഗിളിന്‍റെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സ്‌മാര്‍ട്ട്ഫോണാണിത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.