കല്‍പ്പറ്റ എന്‍.എസ്.എം ഗവ. കോളേജില്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ എസ്.ടി വിഭാഗത്തിനായി ബി.എസ്.സി കെമിസ്ട്രി 3, ബി.എസ്.സി ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് 5, ബി.എ ഡെവലപ്പ്‌മെന്റ് ഇക്കണോമികസ് 1, എം.എ ജേണലിസം മാസ് കമ്മ്യൂണിക്കേഷന്‍ 2 സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ഡബ്ല്യൂ.എസ്.വിഭാഗത്തില്‍ ബി.എസ്.സി കെമിസ്ട്രി 1, , ബി.എ.ഹിസ്റ്ററി 1, ഒ.ബി.എക്‌സ് വിഭാഗത്തില്‍ ബി.എ.ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് 1, ഒ.ബി.എച്ച് വിഭാഗത്തില്‍ ബി.എ ഹിസ്റ്ററി 1, എല്‍.സി വിഭാഗത്തില്‍ ബി.എസ്.സി കെമിസ്ട്രി 1 സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 23 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.