വയനാട് ജില്ലയിലെ കോഴിമാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാധുവായ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന മതിയായ ശേഷിയും ഫ്രീസര്‍ സംവിധാനത്തോടുകൂടിയുള്ള വാഹനങ്ങളുള്ള റെന്ററിംഗ് പ്ലാന്റുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 2 ന് വൈകീട്ട് 5 വരെ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 203223, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് 9447852252

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും







