കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, കെ.വിശാലാക്ഷി, മാനേജർ എം. ജി. മോഹൻദാസ്, കെ.യൂസുഫ്, എ.സത്യഭാമ എന്നിവർ സംസാരിച്ചു. പി.സുനിൽബാബു മറുപടി പ്രസംഗം നടത്തി.ബാങ്ക് സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ശ്യാംജിത് എ.എച്. നന്ദിയും പറഞ്ഞു.

ഇനി മുതല്‍ ഒരു മണി വരെയല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്.







