മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

അവകാശങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കുക, മാനസികോല്ലാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുക, സർഗ്ഗാത്മകശേഷി വർദ്ധിപ്പിക്കുക, ഒത്തുചേരൽ വേദിയിലൂടെ പ്രതിഭകളെ കണ്ടെത്തുക, സർഗ്ഗാത്മകശേഷി വികാസം സാധ്യമാക്കുക, ജനപ്രതിനിധികൾക്ക് അതത് പഞ്ചായത്ത് പരിധിയിൽ കിടപ്പിലായ കുട്ടികളെ നേരിട്ട് കണ്ട് പരിചയപ്പെടാൻ അവസരമൊരുക്കൽ,രക്ഷിതാക്കൾക്കളുടെ പ്രശ്‌നങ്ങൾ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്താൻ അവസരമൊരുക്കൽ , കിടപ്പിലായ കുട്ടികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണ ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കിയത്. ജില്ലയിൽ എല്ലാ തെറാപ്പിസെന്ററുകളിലും സ്‌പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കുട്ടികൾ തങ്ങളുടെ വിഷമതകളും ബുദ്ധിമുട്ടുകളും ജനപ്രതിനിധികളോടും അധ്യാപകരോടും പങ്കുവെച്ചു. പേപ്പർ ക്രാഫ്റ്റ്, ചിത്രരചന, കൊളാഷ് നിർമാണം, നാടൻ പാട്ടുകൾ, നാടൻ കളികൾ, കലാപരിപാടികൾ, ലഘു കായിക വിനോദങ്ങൾ, അഭിനയക്കളരി, കാർട്ടൂൺ, കഥപറയൽ, ക്യാമ്പ് ഫയർ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ ക്യാമ്പിൽ സംഘടിപ്പിച്ചു. സമാപന ദിനത്തിൽ കുട്ടികൾക്ക് പുതുവത്സര സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ എം. പി നവാസ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ വി. അനിൽകുമാർ, വൈത്തിരി എ.ഇ. ഒ ബാബു, വൈത്തിരി ബി.പി.സി പി. ഉമേഷ്‌, വിദ്യാകിരണം കോ-ഓർഡിനേറ്റർ വിൽ‌സൺ തോമസ്, ബി.ആർ.സി ട്രെയിനർ എം.പി അനൂപ്, ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ജിജിത്ത്, ബി.ആർ.സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ബിയറുമായി പോയ ലോറി മറിഞ്ഞു: ഡ്രൈവർക്ക് ദാരുണാന്ത്യം

കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽ പ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ

മെക് 7 വയനാട് ജില്ലാ മെഗാ സംഗമം നടത്തി

മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന് നേതൃത്വം

14 വീടുകളുടെ താക്കോല്‍ദാനം നാളെ

2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ നെല്ലിമാളത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണിയാമ്പറ്റ, കണിയാമ്പറ്റ സ്കൂൾ, ബി.എഡ് സെന്റർ പ്രദേശങ്ങളില്‍ നാളെ(ജനുവരി 6) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Facebook Twitter

ഗതാഗത നിരോധനം

മാനന്തവാടി വിമലാ നഗർ -കുളത്താട – പേരിയ റോഡിൽ അറ്റകുറ്റപ്രവർത്തികൾ നടക്കുന്നതിനാൽ, നാളെ (ജനുവരി 6) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പുതുശ്ശേരി ഭാഗത്ത്

പി.എസ്‍.സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 475/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 17 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 9.30 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.