സംസ്ഥാനത്തെ കുറഞ്ഞത് 85 മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിക്കും;ലീഡേഴ്‌സ് ക്യാമ്പിൽ വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. 140ൽ ഏറ്റവും കുറഞ്ഞത് 85 സീറ്റിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
കാസർകോട് മൂന്ന് മണ്ഡലങ്ങളാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂർ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ മുഴുവൻ സീറ്റുകളും നേടുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്‌സ് മീറ്റിൽ നിരവധി അഭിപ്രായങ്ങളും ഉയർന്നുവന്നു. മുതിർന്ന നേതാക്കളാണ് അഭിപ്രായങ്ങൾ പറഞ്ഞത്. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. 2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. അതേ സമയം ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍ പറഞ്ഞു

ബിയറുമായി പോയ ലോറി മറിഞ്ഞു: ഡ്രൈവർക്ക് ദാരുണാന്ത്യം

കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽ പ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ

മെക് 7 വയനാട് ജില്ലാ മെഗാ സംഗമം നടത്തി

മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന് നേതൃത്വം

14 വീടുകളുടെ താക്കോല്‍ദാനം നാളെ

2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ നെല്ലിമാളത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണിയാമ്പറ്റ, കണിയാമ്പറ്റ സ്കൂൾ, ബി.എഡ് സെന്റർ പ്രദേശങ്ങളില്‍ നാളെ(ജനുവരി 6) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Facebook Twitter

ഗതാഗത നിരോധനം

മാനന്തവാടി വിമലാ നഗർ -കുളത്താട – പേരിയ റോഡിൽ അറ്റകുറ്റപ്രവർത്തികൾ നടക്കുന്നതിനാൽ, നാളെ (ജനുവരി 6) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പുതുശ്ശേരി ഭാഗത്ത്

പി.എസ്‍.സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 475/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 17 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 9.30 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.