സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04935 296512, 9496596512.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം
എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട







