പുൽപ്പള്ളി: വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം. പുൽപ്പള്ളി ടൗണിനടുത്തുള്ള പത്മജ നിവാസ് പ്രതാപ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 ലക്ഷത്തോളം വിലമതിക്കുന്ന 19 പവൻ സ്വർണ്ണവും, 80500 രൂപയു മാണ് മോഷണം പോയത്. വീടിൻ്റെ മുകൾനിലയിലെ പിൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ വീടിന് ഉള്ളിൽ കയറിയത്. വീട്ടുകാർ പുൽപ്പള്ളി സീതാദേവി ക്ഷേത്ര ഉത്സവത്തിന് പോയ സമയത്തായിരു ന്നു മോഷണം. രാത്രി 8.30 ക്കും 11.30 ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







