ബജറ്റിൽ അല്ല കഥയിലാണ് കാര്യം; 2025 ൽ സൂപ്പർ സ്റ്റാർ പടങ്ങളെ മലർത്തിയടിച്ച ചിത്രങ്ങൾ ഇതാ…

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി. മുടക്കു മുതൽ പോലും തിയേറ്ററിൽ നിന്ന് നേടാൻ കഴിയാതെ ഇഴഞ്ഞ സിനിമകളും ഈ കൊല്ലം ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്കുള്ള പ്രകടനം കാഴ്ച്ച വെച്ച വർഷം കൂടിയാണ് 2025. കണക്കുകൾ പരിശോധിക്കുമ്പോൾ, മലയാളത്തിലും , തമിഴിലും, ഹിന്ദിയിലും, കന്നഡയിലും എല്ലാം പണം വാരിയത് മുഴുവൻ ചെറിയ ബജറ്റിൽ വന്ന ചിത്രങ്ങളാണ്.
Mollywood Movies 2025 Low BudgetPonman, Officer on Duty
താര മൂല്യത്തിന്റെ അകമ്പടിയോ, വമ്പൻ ബജറ്റോ ഇല്ലാതിരിന്നിട്ടും കഥയിലെ മികവ് കൊണ്ട് പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടി. ബേസിൽ ജോസഫ് ചിത്രം പൊന്മാൻ അക്കൂട്ടത്തിൽ ഒന്നാണ്. ജോതിഷ് ശങ്കർ സംവിധാനത്തിൽ ജനുവരി 30 ന് ആയിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. 3 കോടി ബജറ്റിൽ എത്തിയ ചിത്രം 18 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. തൊട്ട് പിന്നാലെ മലയാളത്തിൽ അടുത്ത ഹിറ്റ് അടിച്ചത് കുഞ്ചാക്കോ ബോബനാണ്. ജിത്തു അഷ്‌റഫ് സംവിധാനത്തിൽ 13 കോടി ബജറ്റിൽ എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സ് ഓഫീസിൽ നിന്ന് 54 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്.
Mollywood Movies 2025 Low BudgetFeminichi Fathima, The Pet Detective
സൈജു കുറുപ്പ് , അർജുൻ അശോകൻ , തൻവി റാം എന്നിവർ പ്രധാനവേഷത്തിലെത്തിയ അഭിലാഷം എന്ന ചിത്രവും തിയേറ്റർ ഹിറ്റായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട മാർച്ച് മാസത്തിലെ ലിസ്റ്റിൽ ലാഭം നേടിയ സിനിമകളുടെ കൂട്ടത്തിൽ അഭിലാഷവും ഉണ്ടായിരുന്നു. ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായമായിരുന്നു സിനിമ നേടിയത്. പടക്കളം, റോന്ത്, സുമതി വളവ്, തലവര, ഫെമിനിച്ചി ഫാത്തിമ, പെറ്റ് ഡിക്ടറ്റീവ് തുടങ്ങിയ മലയാള ചിത്രങ്ങൾ എല്ലാം ലോ ബജറ്റിൽ എത്തി ഹിറ്റ് നേടിയ മലയാള സിനിമകളാണ്. ഇക്കൂട്ടത്തിലേക്ക് ലോകയെയും ഉൾപ്പെടുത്താം. 30 കോടിക്ക് മുകളിലാണ് ലോകയുടെ ബജറ്റെങ്കിലും സിനിമയുടെ ഫൈനൽ കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റും, ഹിറ്റ് റേഷ്യോ ആണ് സിനിമ നേടിയത്.
Mollywood Movies 2025 Low BudgetPadakkalam, Sumathi Valavu
എന്നാൽ ഇക്കുറി ഫ്ലോപ്പുകളുടെ എണ്ണത്തിൽ മത്സരിച്ച ഇൻഡസ്‌ട്രികളായിരുന്നു തമിഴും ഹിന്ദിയും. 100 കോടി ബജറ്റിൽ എത്തിയ സൂപ്പർ സ്റ്റാർ സിനിമകൾ പോലും തിയേറ്ററിൽ തുടരെ പരാജയമായിരുന്നു. എന്നാൽ 10 കോടിയ്ക്ക് താഴെ നിർമാണ ചിലവിൽ പുറത്തിറങ്ങിയ ഒട്ടനവധി ചിത്രങ്ങൾ മികച്ച തിരക്കഥയുടെയും പ്രകടനങ്ങളുടെയും പിൻബലത്തിൽ തിയേറ്ററിൽ ആളെക്കൂട്ടി. വലിയ സ്കെയിൽ സിനിമകൾ എടുക്കുന്നതിൽ അല്ല പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ നിർമിക്കുന്നതിലാണ് കാര്യം എന്ന തിരിച്ചറിവ് ഇൻഡസ്ട്രികൾക്ക് നൽകിയ വർഷം കൂടിയായിരുന്നു 2025.

ഹൃദയത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍

ഹൃദയ സ്തംഭനവും ഹൃദയാഘാതവും പ്രായഭേദമന്യേ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. മുന്‍പ് പ്രായമായവരില്‍ കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരുടെ ജീവനും അപകടത്തിലാക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ആരോഗ്യ സംരക്ഷണം

ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം

മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്

സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണം; കാന്തപുരം

മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍

ഡബ്ലിയു ഓ എച്ച് എസ് എസ് ഗ്ലോബൽ അലൂംനി മീറ്റ്, പൂർവ്വ വിദ്യാർത്ഥി യോഗം വ്യാഴാഴ്ച

പിണങ്ങോട്: വയനാട് ജില്ലയിലെ ഒന്നാം നിര സ്കൂളുകളിൽ ഒന്നായ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് കർമ്മപഥത്തിൽ 46 വർഷം പൂർത്തിയാവുകയാണ്. പഠന മികവിന്റെയും വിജയശതമാനത്തിന്റെ കാര്യത്തിലും കലാ കായിക ശാസ്ത്ര സാംസ്കാരിക

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.