കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയമോ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ/അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ (ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷന്‍) എന്നിവയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമോ/ മെക്കാനിക് ഡീസല്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാര്‍ക്കാണ് ഒഴിവ് സംവരണം ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജനുവരി 13 ന് രാവിലെ 11 ന് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 205519.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







